എല്‍ഡഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് 2.07 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍

ജെയ്ക് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച പത്രികയിലെ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളൂര്‍ മണര്‍ക്കാട് വില്ലേജുകളിലെ ഭൂമിയും മണര്‍ക്കാട് പഞ്ചായത്തിലെ കെട്ടിടങ്ങളും ഉള്‍പ്പടെയാണിത്.ജെയ്കിന്റെ കൈവശം നാലായിരം രൂപയാണുള്ളത്.

ബാങ്കിലും കെഎസ്എഫഇയിലും എഴേ പോയിന്റ് ഒന്നേ ഒന്ന് ലക്ഷത്തിന്റെ വ്യക്തിഗതാവായ്പയും ജയ്കിനുണ്ട്. മണര്‍ക്കാട് പഞ്ചായത്തിലെ കടമുറികളില്‍ നിന്ന് ലഭിക്കുന്ന വാടകയാണ് പ്രധാന വരുമാന മാര്‍ഗം.ജെയ്കിന്റെ ഭാര്യ ഗീതുവിന്റെ കയ്യിലുള്ളത് രണ്ടായിരം രൂപയാണ്.

ജോയിന്റ് അക്കൗണ്ട് ഉള്‍പ്പടെ അഞ്ച് അക്കൗണ്ടുകളിലായി ഒരു ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി അന്‍പത്തിയാറുരൂപയുടെ നിക്ഷേപമുണ്ട്.ഭാര്യ ഗീതുവിന് ബാങ്ക് നിക്ഷേപവും ജംഗമവസ്തുക്കളുമായി 5,55 ,672രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.ജെയ്കിന്റെ പേരില്‍ ചാലക്കുടി, വള്ളിക്കുന്നം കോട്ടയം വെസ്റ്റ്, കോട്ടയം ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍കേസകളുണ്ട്.എല്ലാം രാഷ്ടീക്കേസുകളാണ്.ഒരു കേസിലും ശിക്ഷച്ചിട്ടില്ലെന്നും സത്യവാങ്ങ് മൂലത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *