കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

തിരുവനന്തപുരം: കേരളത്തിലേത് പോക്കണംകെട്ട പ്രതിപക്ഷമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സോളാര്‍ കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ തര്‍ക്കമാണെന്നും ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നത് കോണ്‍ഗ്രസാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

20പുതുപ്പള്ളിയിലേത് സഹതാപതരംഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗണേഷ് കുമാറിനെ ഇപി ജയരാജന്‍ പിന്തുണച്ചു. സ്വത്ത് തര്‍ക്കം കുടുംബ പ്രശ്‌നം മാത്രമാണെന്നും അതില്‍ രാഷ്ട്രീയ പ്രശ്‌നമില്ലെന്നും ഇപി പറഞ്ഞു. മറ്റു എംഎല്‍എമാര്‍ക്ക് ആര്‍ക്കും കുടുംബ പ്രശ്‌നം ഇല്ലേയെന്നും ഇപി ചോദിച്ചു.

അതേസമയം മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എല്‍ഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. ഇടതുമുന്നണിയേയും സര്‍ക്കാരിനെയും പ്രശ്‌നത്തിലാക്കാന്‍ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒന്നിച്ചിരുന്നാണ് 2021ലെ ധാരണ ഉണ്ടാക്കിയത്. മന്ത്രിസഭ എങ്ങനെയായിരിക്കണമെന്നും വകുപ്പ് വിഭജനമെങ്ങനെയായിരിക്കണമെന്നും അന്നേ തീരുമാനിച്ചതാണ്. അത് ഐക്യകണ്‌ഠേന്നെ അംഗീകരിച്ച ധാരണയാണെന്നും ഇപി പറഞ്ഞു. എല്ലാ പാര്‍ട്ടികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാകില്ലെന്നും സിപിഎം മന്ത്രിമാരുടെ മാറ്റം ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാകണമെന്ന കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യത്തിന് പാര്‍ട്ടി നേതാവെന്ന നിലയില്‍ കോവൂരിന് മന്ത്രിസ്ഥാനം ഡിമാന്റ് ചെയ്യാമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.

 

Leave a Reply

Your email address will not be published. Required fields are marked *