മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാം; ശശി തരൂർ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടിയാണെന്ന് ശശി തരൂർ എംപി. കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രചാരണത്തിൽ സജീവമാണെന്ന് പറഞ്ഞ തരൂർ കേരളത്തിൽ തന്റെ സാന്നിധ്യം വേണമെന്ന് പാർട്ടി പറഞ്ഞാൽ മാറി നിൽക്കില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. 

ഗ്രൂപ്പ് രാഷ്ട്രീയം നല്ലതല്ല. കോൺഗ്രസിലെ ഒരു ഗ്രൂപ്പിലും ചേരാൻ ആഗ്രഹിക്കുന്ന ആളല്ല താനെന്നും ​ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവ‍ർത്തനം പാടില്ലെന്നാണ് തന്റെ നിലപാടെന്നും തരൂർ അറിയിച്ചു. ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലെ കളികളിൽ താത്പര്യമില്ലെന്നും തരൂർ

Leave a Reply

Your email address will not be published. Required fields are marked *