ലൈഫ് ഗാര്‍ഡുകളെ അടിമകളായി കാണരുത് സി ഐ റ്റി യു

തിരുവനന്തപുരം: ലൈഫ് ഗാര്‍ഡുകളെ അടിമകളായി കാണരുതെന്നും 36 വര്‍ഷമായി ദിവസക്കൂലി അടിസ്ഥാത്തില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്ത് വരുന്ന ലൈഫ് ഗാര്‍ഡുകളെ സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും സിഐടിയു സംസ്ഥാന സെക്രട്ടറിയും യൂനിയൻ പ്രസിഡന്റുമായ  കെ.പി. സഹദേവന്‍. 2017 ല്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്ത പാക്കേജ് നടപ്പിലാക്കണമെന്നുമാവശ്യപ്പെട്ട് ടൂറിസം ലൈഫ് ഗാര്‍ഡ് എംപ്ലോയിസ് യൂനിയന്‍ സിഐറ്റിയു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അപകടകരമായ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ.  ഇഎസ്‌ഐ, ഇപിഫ് എന്നിവ അനുവദിച്ചിട്ടില്ല. എല്ലാ ദിവസവും ഫിസിക്കല്‍ ട്രെയിനിങ് നടത്തുന്നതിനാല്‍ 32 വര്‍ഷമായി അനുവദിച്ചിരുന്ന ഫുഡ് അലവന്‍സും നിര്‍ത്തി അതിതാല്‍ സ്വന്തം ജീവന്‍ പണയം വച്ച ടൂറിസ്റ്റുകളുടെ ജീവന്‍ രക്ഷിക്കുന്ന ലൈഫ് ഗാര്‍ഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്നും അദ്ദേഹം അവിശ്യപ്പെട്ടു യൂണിയന്‍ സംസ്ഥാന വൈ: പ്രസിഡന്റ്  പി.രാജേന്ദ്രകുമാര്‍ അദ്ധ്യക്ഷനായി. സിഐറ്റിയു സംസ്ഥാന കമ്മറ്റി അംഗം കെ. എ. അലി അക്ബര്‍, അഡ്വ: ആര്‍. വിനായകന്‍, പി. വേണു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി. ചാള്‍സണ്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *