ലിഫ്റ്റിൽ തല കുടുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തല കുടുങ്ങി യുവാവ് മരിച്ചു. അമ്പലമുക്കിലെ എസ്കെപി സാനിറ്ററി സ്റ്റോറിലെ ജീവനക്കാരനും നേമം സ്വദേശിയുമായ സതീഷ് കുമാർ ആണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്റ്റിൽ തല കുടുങ്ങിയായിരുന്നു മരണം.ലിഫ്റ്റിൻ്റെ വാതിലിനിടയിൽ സതീഷ് കുടുങ്ങുന്നത് കണ്ട മറ്റ് ജീവനക്കാർ ബഹളംവെച്ചു. എന്നാൽ ലിഫ്റ്റിൽ നിന്ന് യുവാവിനെ പുറത്തെടുക്കാൻ ഇവർക്ക് സാധിച്ചില്ല. തുടർന്ന് ഫയർ ഫോഴ്‌സ് എത്തി സതീഷിനെ ലിഫ്റ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിന് മുൻപു തന്നെ മരണം സംഭവിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വർഷങ്ങളായി ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സതീഷ് കുമാർ.

Leave a Reply

Your email address will not be published. Required fields are marked *