തിരുവനന്തപുരം :സ്റ്റാച്യൂവിന് സമീപത്തുള്ള ട്രഷറിയുടെ ലിഫ്റ്റ് തകരാറിലായത് കാരണം ട്രഷറി ഇടപാടുകാർ ബുദ്ധിമുട്ടുന്നതായി പരാതിയുയർന്നു.
മസ്റ്ററിംഗിന് എത്തുന്ന വൃദ്ധരായവരും രോഗികളും ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്.
മസ്റ്ററിംഗ് ചെയ്യുന്നതാകട്ടേ ട്രഷറിയുടെ മൂന്നാമത്തെ നിലയിലും. മൂന്നാമത്തെ നിലയിലേക്ക് കയറിയും , താഴേക്ക് ഇറങ്ങിയും വയസായ അമ്മമാരും മറ്റും പാടുപെടുന്നു.
ലിഫ്റ്റ് തകരാറിലായിട്ട് ആഴ്ചകൾ കഴിഞ്ഞു. ഇനി എപ്പോഴാണ് തകരാർ പരിഹരിക്കുന്നത് എന്ന് ഒരു വ്യക്തതയുമില്ല.
അതേസമയം സെക്രട്ടറിയേറ്റിലും , അനക്സിലും ലിഫ്റ്റ് തകരാറിലായാൽ മിനി ട്ടുകൾക്കുള്ളിൽ തകരാർ പരിഹരിച്ചിരിക്കും.