നെഞ്ചിടിപ്പൊടെ നിലമ്പൂർ; ചാമ്പ്യനായി മുന്നേറി ആര്യാടൻ ഷൗക്കത്ത്, ഏഴ് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി

നിലമ്പൂരിൽ വോട്ടെണ്ണൽ തുടരുന്നു. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടിയിരുന്നു. 10,000 മുതൽ 15,000 വരെ വോട്ടുകൾ ആര്യാടൻ ഷൗക്കത്ത് വിജയിക്കിമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. 75000 വോട്ടുകൾ വരെ നേടുമെന്ന് പി വി അൻവറും അവകാശപ്പെട്ടിരുന്നു. വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാർത്ഥിയുടെ നിലപാട്.
മൂത്തേടം പിഴച്ചത് പോലെ എടക്കരയിലും ഇടതുമുന്നണിയുടെ കണക്കുകൾ തെറ്റി. എടക്കരയുടെ കാര്യത്തിൽ 400 വോട്ട് ലീഡ് യുഡിഎഫ് നേടുമെന്നാണ് കരുതിയത്. എന്നാൽ യുഡിഎഫിന് കിട്ടിയത് 1300 ഓളം വോട്ടിൻ്റെ ലീഡാണ്.
ഏഴാം റൗണ്ടിലെ വോട്ട് നില
ആര്യാടൻ ഷൗക്കത്ത്- 4115
എം സ്വരാജ്-3743
അൻവർ 8961
ബിജെപി 3317
ലീഡ് 5156