ലിസ് ജയ്മോൻ മിസ് കേരള 2022

മിസ് കേരള 2022 ല്‍ വിജയ കിരീടം ചൂടി ലിസ് ജയ്‌മോന്‍ ജേക്കബ്. കേരളത്തിന്റെ അഴക് റാണിയാകാനെത്തിയ മത്സരാര്‍ഥികളെയെല്ലാം പിന്തള്ളിയാണ് ലിസ് ജയ്‌മോന്‍ മിസ് കേരള 2022 നേട്ടം സ്വന്തമാക്കിയത്. ഗുരുവായൂര്‍ സ്വദേശിയായ ശംഭവിയാണ് റണ്ണര്‍ അപ്പ്. നിമ്മി കെ പോള്‍ മൂന്നാമതുമെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് മിസ് കേരള. 1999ല്‍ മിസ് കേരളയ്ക്ക് തുടക്കം ഇടുന്നത്.
സിനിമ, മോഡലിങ്, ഫാഷന്‍ ഡിസൈനിങ്, വ്യോമയാനം, സാഹിത്യം തുടങ്ങി നിരവധി മേഖലകളിലേക്ക് നിരവധി താരങ്ങള്‍ക്ക് ഇതുവഴി അവസരം ലഭിച്ചു. രഞ്ജിനി ഹരിദാസ്, ഗായത്രി സുരേഷ്, ദീപ്തി സതി, പ്രതിഭ സായ്, വിബിത വിജയന്‍, റീനു മാത്യൂസ്, ഇന്ദു തമ്പി എന്നിവര്‍ മിസ് കേരളയിലൂടെ വന്ന ശേഷം പിന്നീട് പൊതുരംഗത്ത് ശ്രദ്ധനേടിയവരാണ്.