തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ; കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, സംസ്ഥാനത്ത് 2.66 കോടി വോട്ടര്‍മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫിസുകളിലും താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് 7 വരെ സ്വീകരിക്കും. ഓഗസ്റ്റ് 29ന് തിരുത്തലുകള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. 2.66 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 1.26 കോടി പുരുഷന്‍മാരും 1.40 കോടി സ്ത്രീകളും 233 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് കരട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.