ലോക്സഭാ തിരഞ്ഞെടുപ്പ്: കെ.സി.വേണുഗോപാൽ ഇല്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ ആലപ്പുഴയിൽ

തിരുവനന്തപുരം:കോൺഗ്രസിൽ ഉദിച്ചുയരുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ആലപ്പുഴയിൽ പാർട്ടി കളത്തിലിറക്കുമോ സിറ്റിങ് എംപിമാരെക്കൊണ്ട് നിറഞ്ഞിരിക്കുന്ന കോൺഗ്രസിന് ഇപ്പോഴത്തെ നിലയിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടത് ആലപ്പുഴയിലാണ്. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ മുൻ എംപിയുമായ കെ.സി.വേണുഗോപാൽ തന്നെ സാധ്യതാപട്ടികയിൽ ഇപ്പോഴും ഒന്നാമൻ.

കെസി ഒഴിവായാൽ പിന്നെ ഇളമുറക്കാരനായ രാഹുൽ വരെ നീളുന്നു അഭ്യൂഹപ്പട്ടികയിലെ പേരുകൾ. കഴിഞ്ഞതവണ ആറന്മുള നിയമസഭാ മണ്ഡലത്തിൽ അവസാനം വരെ രാഹുലിന്റെ പേര് ഉണ്ടായിരുന്നു. അന്നു യൂത്ത് കോൺഗ്രസിന്റെ ചാനൽ മുഖമായിരുന്നു രാഹുലെങ്കിൽ ഇന്നു സംഘടനയുടെ മുഖശോഭയാണ് ഈ അടൂരുകാരൻ. സ്വദേശം കണക്കിലെടുത്താൽ പത്തനംതിട്ടയാണ് രാഹുലിന്റെ ലോക്സഭാ മണ്ഡലം. അടൂരുകാരുടെ റെയിൽവേ സ്റ്റേഷൻ കായംകുളമാണ്; ആ കായംകുളം ആലപ്പുഴയിലാണ്. അങ്ങനെ വേണമെങ്കിൽ രാഹുലിന് ഓടിക്കയറി പാർലമെന്റിലേക്കുള്ള ടിക്കറ്റെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *