എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരി 28ന് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കായി കെ.എസ്.ടി.എ സംഘടിപ്പിച്ച മാതൃകാപരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം ചാല ഗേൾസ് ഹൈസ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി കെ. ബദറുന്നിസ സ്വാഗതം പറഞ്ഞു.

വാർഡ് കൗൺസിലർ എസ്.കൃഷ്ണകുമാർ, തിരുവനന്തപുരം സൗത്ത് എ.ഇ.ഒ ആർ.ഗോപകുമാർ, എസ്.എം.സി ജി.ജി.എച്ച്.എസ്.എസ് ചാല ചെയർമാൻ കെ.സജി, ചാല ജി.ജി.എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപിക ജെ.ശ്രീജ എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *