എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യഹര്‍ജി: ജഡ്ജി പിന്മാറി

കൊച്ചി: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം തേടി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പിന്മാറി. ശിവശങ്കര്‍ ഈ കേസില്‍ നേരത്തെ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

നടപടിക്രമങ്ങളനുസരിച്ച് ഇടക്കാല ജാമ്യഹര്‍ജിയും ഇതേ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നു വ്യക്തമാക്കി ഇ.ഡി എതിര്‍ത്ത പശ്ചാത്തലത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ പിന്മാറ്റം. അടുത്ത ദിവസം മറ്റൊരു ബെഞ്ച് ഇടക്കാല ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കും. കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും വേണ്ടിയാണ് ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈയാവശ്യം വിചാരണക്കോടതി തള്ളിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *