തിരുവനന്തപുരം: ആരാവും സീതാറാം യച്ചൂരിയുടെ പിന്‍ഗാമി എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേ സമയം സിപിഎമ്മിന്റെ അടുത്ത ജനറല്‍ സെക്രട്ടറി പദത്തിലേക്കു കേരളത്തില്‍ നിന്നുള്ള എംഎ ബേബിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. എംഎ ബേബിയോടൊപ്പം വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയ പേരുകളും ചര്‍ച്ചകളില്‍ സജീവമാണ്.
ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ബി.വി.രാഘവലു, മണിക് സര്‍ക്കാര്‍, തപന്‍സെന്‍ എന്നിവരും പരിഗണിക്കപ്പെടാനിടയുണ്ട്. കേരള ഘടകത്തിന്റെ നിലപാടും ഇതില്‍ നിര്‍ണായകമാകും. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എം.എ.ബേബിക്കാണ് പരിഗണിക്കപ്പെടുന്നവരില്‍ മുന്‍ഗണന. പ്രായപരിധി പരിഗണിക്കാതെ വൃന്ദ കാരാട്ടിനും അവസരം കിട്ടാനിടയുണ്ട്. സുഭാഷിണി അലിയും പരിഗണിക്കപ്പെട്ടേക്കാം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍ എന്നിവര്‍ പാര്‍ട്ടി മാനദണ്ഡമനുസരിച്ച് 75 വയസ്സ് എന്ന പരിധി കടന്നവരാണ്.എ
അടുത്ത വര്‍ഷം ഏപ്രിലില്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് മൂന്നു തവണ സെക്രട്ടറിയായിരുന്നതിനാല്‍ പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കാന്‍ സാധ്യതയുണ്ട്.