വിജിലന്‍സ് മേധാവിസ്ഥാനത്ത് നിന്ന് മനോജ് എബ്രഹാമിനെ നീക്കി, വിനോദ് കുമാര്‍ പുതിയ മോധാവിമേധാവി

ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചും, ഇന്റലിജന്‍സ് മേധാവിയായി എഡിജിപി മനോജ് എബ്രഹാമിനെ നിയമിച്ചും പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി.
ഡിജിപി ടോമിന്‍ ജെ.തച്ചങ്കരി 31 നു വിരമിക്കുന്നതിനാലാണ് എഡിജിപിയായിരുന്ന വിനോദ്കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയര്‍ത്തിയത്. ജയില്‍ മേധാവി കെ.പദ്മകുമാറിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു.
പൊലീസ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കെ സേതുരാമനെ ഉത്തര മേഖല ഐജിയായി നിയമിച്ചു.
എ.അക്ബറാണ് പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. ക്രമസമാധാന ചുമതലയുളള എം.ആര്‍. അജിത് കുമാറിന് ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നല്‍കി.
ബല്‍റാം കുമാര്‍ ഉപാധ്യായയാണ് പുതിയ ജയില്‍ മേധാവി. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡിഐജി ആയി നിയമിച്ചു.