പോയിന്റ് പറയൂ ജലീല്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് സ്പീക്കര്‍; കൂടുതല്‍ പറയിപ്പിക്കരുതെന്ന് ജലീല്‍

തിരുവനന്തപുരം: കെ.ടി ജലീല്‍ സിമി ആയിരുന്നെന്നും, നിരവധി സംഘടനകളെ ഒറ്റിയ ആളാണെന്നും നജീബ് കാന്തപുരം. ഭാവിയില്‍ ജലീല്‍ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാല്‍ പോരാ, ഇഎംഎസിനെയും ജലീല്‍ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീല്‍ പഠിക്കണമെന്നും നജീബ് വിമര്‍ശിച്ചു.
തൃശൂര്‍ മണ്ഡലം തന്നെ പിണറായി ബിജെപിക്ക് മറിച്ചുകൊടുത്തു. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കികൊടുക്കാന്‍ മലയാളികളുടെ വിശ്വാസത്തെയാണ് സിപിഎം അട്ടിമറിച്ചത്. ഏത് തരത്തിലുള്ള വര്‍ഗീയതയും ഉപയോഗിക്കാന്‍ സിപിഎം ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകള്‍ക്ക് ഇടയിലൂടെ നടന്ന കഥ പറയുമ്പോള്‍ തങ്ങള്‍ക്കും അഭിമാനമുണ്ട്. അന്ന് കേരളം ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. സിപിഎമ്മിന്റെ വാല് ബിജെപിയുടെ അമ്മിക്കല്ലിന് അടിയിലാണെന്നും നജീബ് പരിഹസിച്ചു.
തുടര്‍ന്ന് പാര്‍ട്ടിയേയും സമുദായത്തേയും വിറ്റു കാശാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ അതിനെ എതിര്‍ത്തതെന്നും, അങ്ങനെ ഒറ്റുകാരനാവുകയാണെങ്കില്‍ ഇനിയും ഒറ്റുമെന്നും ജലീല്‍ തിരിച്ചടിച്ചു.കഴിഞ്ഞദിവസം പി.കെ ബഷീറുമായും ജലീല്‍ നിയമസഭയില്‍ വാക്പോര് നടത്തിയിരുന്നു. ‘ഞാന്‍ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീര്‍ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും
എന്ന ജലീലിന്റെ പരാമര്‍ശമാണ് ബഷീറിനെ ചൊടിപ്പിച്ചത്. ‘പി.കെ ബഷീര്‍ വായിച്ചോ, പി.കെ ബഷീര്‍ വായിച്ചില്ലേ എന്ന് പറയാന്‍ ഇവനാരാ എരപ്പന്‍…” എന്നായിരുന്നു ക്ഷുഭിതനായ ബഷീറിന്റെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോട് നിര്‍ദേശിച്ചു. പി.കെ ബഷീര്‍ വീണ്ടും ക്ഷുഭിതനായി പ്രതികരിച്ചതോടെ തനിക്ക് ബഷീറില്‍നിന്ന് പ്രൊട്ടക്ഷന്‍ വേണമെന്നായി ജലീല്‍.