സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം ഫെബ്രുവരി 15 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍

ബോക്‌സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടി 2023ലെ ഏറ്റവും വലിയ ചിത്രമായ മാളികപ്പുറം ഇനി ഒ.ടി.ടിയില്‍ കാണാം. റിലീസ് തിയതി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച ഗന്ധര്‍വ ജൂനിയര്‍ എന്ന സിനിമയുടെ പൂജാ വേളയ്ക്കൊപ്പമാണ് ‘മാളികപ്പുറം’ ഡിജിറ്റല്‍ റിലീസ് തിയതി പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി 15 മുതല്‍ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാവും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ സ്ട്രീം ചെയ്യും.

അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. അതിനാല്‍ അന്യഭാഷകളിലും സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *