കോണ്‍ഗ്രസ് അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് ഗുജറാത്തില്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് അഹമ്മദാബാദില്‍ നിന്നും പ്രചാരണം നടത്തും. അഹമ്മദാബാദിലെ സബര്‍മതി ആശ്രമവും ഗുജറാത്ത് കോണ്‍ഗ്രസിന്റെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലും അദ്ദേഹം എത്തും. ഗുജറാത്തിലും മഹാരാഷ്ട്രയിലും ഖാര്‍ഗെയ്‌ക്കൊപ്പം പ്രചാരണത്തിനായി എത്തുന്നത് കേരളത്തില്‍ നിന്നുളള രമേശ് ചെന്നിത്തലയാണ്. കേരളത്തിലെ ഏകദേശം മുഴുവന്‍ നേതാക്കളും ഖാര്‍ഗെയ്‌ക്കൊപ്പമാണ്. എന്നാല്‍ പരസ്യപിന്തുണ വിവാദമായതോടെ എഐസിസി അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ട് ചെയ്യണമെന്ന് കെ സുധാകരന്‍ നിലപാട് തിരുത്തി. സുധാകരന്റെ നിലപാട് ശശി തരൂര്‍ സ്വാഗതം ചെയ്തു.കേരള പര്യടനത്തില്‍ നിരാശയില്ലെന്നും ഖാര്‍ഗെയ്ക്കായി പ്രചാരണം നടത്തുന്ന ചെന്നിത്തല പാര്‍ട്ടി ഭാരവാഹിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. ത

Leave a Reply

Your email address will not be published. Required fields are marked *