പഹല്‍ഗാം ആക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ല; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഓപ്പറേഷന്‍ സിന്ദൂറിനെ ചെറിയ യുദ്ധമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഏപ്രില്‍ 22ലെ ആക്രമണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. ആക്രമണം ചെറുക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാലാണ് 26 പേരുടെ ജീവന്‍ നഷ്ടമായതെന്ന് ഖാര്‍ഗെ പറഞ്ഞു. ‘പഹല്‍ഗാമിലെ വിനോദസഞ്ചാരികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കാത്തത് കൊണ്ടാണ് 26 പേര്‍ കൊല്ലപ്പെട്ടത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതിനാല്‍ മോദി കശ്മീരില്‍ പോയില്ല. എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ വിനോദ സഞ്ചാരികളോട് പഹല്‍ഗാമിലേക്ക് പോകരുതെന്ന് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ 26 പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു’, കര്‍ണാടകയിലെ വിജയനഗരയിലെ കോണ്‍ഗ്രസ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *