ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്ന 20- കാരനെ സുരക്ഷാ സേന വധിച്ചു

ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലുള്ള ‘മാർ-എ-ലാഗോ’ റിസോർട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ യുഎസ് സീക്രട്ട് സർവീസ് ഏജന്റുകൾ വെടിവെച്ചു കൊന്നു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
റിസോർട്ടിന് ചുറ്റുമുള്ള അതീവ സുരക്ഷാ മേഖല മറികടന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപതുകാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചത്. ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ല: സംഭവം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലുണ്ടായിലായിരുന്നില്ല. അദ്ദേഹം വാഷിംഗ്ടണിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്തിനാണ് ഇയാൾ റിസോർട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഈ പ്രശസ്തമായ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അതീവ സുരക്ഷയുള്ള ഈ മേഖലയിൽ അനാവശ്യമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സീക്രട്ട് സർവീസ് വ്യക്തമാക്കി.