വീണ്ടും കേരള പൊലീസിന്റെ മാങ്ങ മാേഷണം

അഞ്ചു കിലോ മാമ്പഴം വാങ്ങി, പണം അസിസ്റ്റന്റ് കമ്മിഷണറും എസ്.എച്ച്.ഒയും നല്‍കുമെന്ന് പറഞ്ഞ് മുങ്ങിയ പൊലീസുകാരനെതിരെ അന്വേഷണം.പോത്തന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കല്ലറ സ്വദേശിക്കെതിരെയാണ് കടയുടമയുടെ പരാതി.
സംഭവം ഇങ്ങനെ: ഒരു മാസം മുമ്പ് പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം എം.എസ് സ്റ്റാേഴ്സ് ഉടമ ജി.മുരളീധരന് നായരുടെ കടയില്‍ നിന്നു സി.പി.ഒ അഞ്ചുകിലോ മാമ്പഴം വാങ്ങിയത്.കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ക്കും പോത്തന്‍കോട് സി.ഐയ്ക്കും വേണ്ടിയാണെന്നും പണം പിന്നീട് ഗൂഗിള്‍ പേ ചെയ്തു തരുമെന്നും കടയുടമയെ ധരിപ്പിച്ച ശേഷമാണ് മാമ്പഴവുമായി ഇയാള്‍ മുങ്ങിയത്ത്. എന്നാല്‍ പിന്നീട് ഇയാളെക്കുറിച്ച് വിവരമില്ലാതായി.
800 രൂപയായിരുന്നു കോട്ടുക്കോണം മാമ്പഴത്തിന്റെ വില. ആഴ്ചകള്‍ക്ക് ശേഷം ഇന്നലെ കടയുടെ എതിര്‍വശത്തുള്ള ചായക്കടയില്‍ സി.ഐയും സംഘവും ചായ കുടിക്കാനെത്തിയപ്പോള്‍ മുരളീധരന് നായര്‍ പൊലിസുകാരന് എത്തി മാങ്ങ വാങ്ങിക്കൊണ്ട് പോയ കാര്യവും കാശ് ഇതുവരെയും തന്നില്ലെന്നും സി.ഐ.യോട് പറഞ്ഞു.
എന്നാല്‍, മാമ്പഴം വാങ്ങാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്നായിരുന്നു സി.ഐയുടെ മറുപടി. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം മുരളീധരന് മനസിലായത്.തുടര്‍ന്ന് മുരളീധരനില്‍ നിന്ന് സി.ഐ പരാതി എഴുതി വാങ്ങി.
കടക്കാരന് നല്കിയ വിവരങ്ങളനുസരിച്ച് അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസുകാരനെ കണ്ടെത്തി.ഇയാളെ കടയുടമ തിരിച്ചറിഞ്ഞിട്ടുണ്ട്.സി.പി.ഒയെ വിശദമായി ചോദ്യം ചെയ്യുമെന്ന് സി.ഐ പറഞ്ഞു.നല്ലനടപ്പിന്റെ ഭാഗമായാണ് ഇയാളെ പോത്തന്‍കോട്ടേക്ക് സ്ഥലംമാറ്റിയിരിക്കുകയായിരുന്നു.