മന്നം മഹാനായ മനുഷ്യ സ്നേഹി : ടി കെ എ നായർ

തിരുവനന്തപുരം :-മന്നത്തു പത്മനാഭൻ രാജ്യം കണ്ട മനുഷ്യ സ്നേഹിയെന്നു ടി കെ എ നായർ.അനന്തപുരം നായർ സമാജം തിരുവനന്തപുരത്ത് നടത്തിയ മന്നത്തിന്റെ 146മത് ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയാണ് മന്നം സ്വസമുദായത്തെ ഉദ്ധരിക്കുമ്പോഴും മറ്റു സമുദായങ്ങളുടെ ഉന്നമനത്തിനും മുൻതൂക്കം നൽകി എന്നതാണ് മന്നത്തെ വ്യത്യസ്തനാക്കിയതെന്നും ടി കെ എ നായർ പറഞ്ഞു
ചടങ്ങിൽ വി കെ മോഹൻ അധ്യക്ഷത വഹിച്ചു. നായർ സമാജം പ്രസിഡന്റ് പി ദിനകരൻപിള്ള സ്വാഗതം ആശംസിച്ചു