സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിന്മുറക്കാരെ ആരും ശുപാര്‍ശ ചെയ്തിട്ടില്ല കെ ഇ ഇസ്മയിലിന്റെ ആരോപണത്തിനെതിരെ മന്തി പി പ്രസാദ്

പത്തനംതിട്ട: സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് പിന്മുറക്കാരെ ആരും ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കാര്‍ഷിക വകുപ്പ് മന്ത്രി പി പ്രസാദ്. സിപിഐ സെക്രട്ടിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനെതിരെയുളള കെ ഇ ഇസ്മയിലിന്റെ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയടക്കമുളളവരാണ് ബിനോയ് വിശ്വത്തിന് ചുമതല നല്കാന് തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
പിന്തുടര്ച്ചവകാശം കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു കെ ഇ ഇസ്മയിലിന്റെ പരാമര്‍ശം. ഈ വിഷയത്തില്‍ ഇസ്മയില്‍ ഇങ്ങനെ പ്രതികരിച്ചതിന്റെ കാരണം വ്യക്തമല്ലെന്നും പ്രസാദ് പറഞ്ഞു. കാനം രാജേന്ദ്രന് കത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു പാര്‍ട്ടി ഘടകത്തിനായിരിക്കും. പാര്‍ട്ടി സംഘടനാരീതിയനുസരിച്ച് അത് പൊതുജന സമക്ഷം അവതരിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.’ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്ന് മാസം വിശ്രമം വേണമെന്ന് കാനം രാജേന്ദ്രന് ആവശ്യപ്പെട്ടപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി പി സുനീറും ഇ ചന്ദ്രശേഖരനും ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും ചേര്‍ന്ന കൂട്ടായ നേതൃത്വമായിരിക്കും പാര്‍ട്ടിക്കെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
എന്നാല്‍ അവധിക്കുള്ള കാനത്തിന്റെ കത്തില്‍ ബിനോയ് വിശ്വത്തിന് ചുമതല നല്‍കാമെന്ന് നിര്‍ദ്ദേശിച്ചതായാണ് പിന്നീട് പുറത്തുവന്ന വാര്‍ത്ത.കാനം പകരക്കാരനെ നിര്‍ദ്ദേശിച്ചുവെന്ന ഈ കത്തിന്റെ ശരിതെറ്റുകളാണ് ഇസ്മയില്‍ ചോദ്യംചെയ്തത്. പകരക്കാരനെ നിര്‍ദ്ദേശിക്കുന്നത് കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യക്തമാക്കിയ ഇസ്മയില്‍, കത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ത്തന്നെ അതിന് ചെവികൊടുക്കേണ്ടതില്ലായിരുന്നുവെന്നാണ് വ്യംഗ്യമായി സൂചിപ്പിച്ചിരുന്നത്’- മന്ത്രി പറഞ്ഞു.