ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കളക്ടര്‍, എറണാകുളത്ത് രേണു രാജ്,തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് കൂട്ടമാറ്റം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെയും എറണാകുളം കളക്ടറായി രേണു രാജിനെയും നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു.

തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. പിആര്‍ഡി ഡയറക്ടറായി ജാഫര്‍ മാലികിനെയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെയും നിയമിക്കും. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.

Leave a Reply

Your email address will not be published. Required fields are marked *