ആര്‍ഭാടങ്ങള്‍ ഒഴിവാക്കി മേയറുടെയും എം.എല്‍.എയുടെയും കല്യാണം. ക്ഷണക്കത്ത് പുറത്തിറക്കി സി.പി.എം

തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് സിപിഎം പുറത്തിറക്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലുളള കത്തില്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ക്ഷണിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുക. സെപ്റ്റംബര്‍ നാലിനാണ് വിവാഹം. പാര്‍ട്ടി ലളിതമായി തയ്യാറാക്കിയ കത്തില്‍ രക്ഷകര്‍ത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം പറഞ്ഞാണ് പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം എകെജി ഹാളില്‍ വച്ച് രാവിലെ 11നാണ് വിവാഹചടങ്ങ്.