കെപിസിസി മീഡിയ സെല്ലിന്റെ ചുമതല ദീപ്തി മേരി വര്‍ഗീസിന്

തിരുവനന്തപുരം: കെപിസിസി മീഡിയ സെല്ലിന്റെ സംസ്ഥാനതല ചുമതല ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് നല്‍കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചുമതല നല്‍കിയതെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. കൊച്ചി കോര്‍പ്പറേഷനില്‍ കൗണ്‍സിലറാണ് ദീപ്തി.

ഭാരത് ജോഡോ യാത്രക്ക് മുമ്പായാണ് ദീപ്തി മേരി വര്‍ഗീസിന് ചാര്‍ജ്ജ് നല്‍കിയിരിക്കുന്നത്. 150 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നു പോവുന്നത്. 2023 ജനുവരി 30 നാണ് സമാപന സമ്മേളനം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *