മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം തുടരും

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ സമരം തുടരും. ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്നതിൽ സർക്കാർ അനാസ്ഥ തുടരുന്നതായി കെജിഎംസിടിഎ. തുടർ സമരങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കെജിഎംസിടിഎ അറിയിച്ചു. പ്രവേശന തസ്തികയിലെ ശമ്പള അപാകത പൂർണ്ണമായി പരിഹരിച്ചിട്ടില്ല. 2016 മുതൽ നൽകേണ്ട ശമ്പളപരിഷ്കരണ കുടിശ്ശിക ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് കെജിഎംസിടിഎ പറഞ്ഞു.

കുടിശ്ശിക നൽകുന്നത് നീതിയുടെ അനിവാര്യ ഘടകമാണെന്നും കെജിഎംസിടിഎ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സമരം ശക്തമായി തുടരുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് സംസ്ഥാന സമിതി. സമരത്തിന്റെ ഭാഗമായി നടത്തിവന്ന ഒ.പി. ബഹിഷ്കരണവും അധ്യാപന ബഹിഷ്കരണവും താൽക്കാലികമായി നിർത്തിയിരുന്നു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന സെക്രട്ടറി തല ചർച്ചക്ക് പിന്നാലെയാണ്
സമരം നിർത്തിയത്. എന്നാൽ ഇന്ന് വന്ന ഉത്തരവിൽ ശമ്പളപരിഷ്കരണ കുടിശ്ശിക നൽകുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഇതോടെ ആണ് സമരം തുടരുന്നത്.