Video|മെഡിസെപ്’പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ ചെണ്ടക്കാരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ‘മെഡിസെപ്’പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ ചെണ്ടക്കാരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വേദിക്ക് പുറത്ത് സ്വാഗതമോതാന്‍ നിയോഗിച്ച ചെണ്ടമേള സംഘം കൊട്ടിക്കയറിയത്. പ്രസംഗം നിര്‍ത്തി ദേഷ്യപ്പെട്ട മുഖ്യന്ത്രി ഇപ്പോള്‍ ഇതിനെക്കുറിച്ച്‌ താന്‍ സംസാരിക്കുന്നില്ലെന്ന് പറഞ്ഞ് ക്ഷുഭിതനായി. വേദിയില്‍ നിന്നെഴുന്നേറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരോട് പറഞ്ഞാണ് ചെണ്ടമേളം നിര്‍ത്തിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *