ചലച്ചിത്ര താരം മീനയുടെ ഭർത്താവ്‌ വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കുറച്ചു വർഷങ്ങളായി ശ്വാസ കോശ രോഗങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. ജനുവരിയിൽ കോവിഡ്‌ ബാധിച്ചതിനെ തുടർന്ന്‌ രോഗം ഗുരുതരമായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോകുകയായിരുന്നു. വെന്റിലേറ്റർ സഹായത്താലാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌.

2009ലാണ്‌ മീനയും വിദ്യാസാഗറും വിവാഹിതരായത്‌. ബംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണ്‌ വിദ്യാസാഗർ . ഏകമകൾ നൈനിക.

Leave a Reply

Your email address will not be published. Required fields are marked *