ക്ഷേത്ര വിഗ്രഹത്തിലെ സ്വര്‍ണ്ണമാല മോഷ്ടിച്ച മേല്‍ശാന്തി പിടിയില്‍

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മേല്‍ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് പ്രതി മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തില്‍ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയില്‍ പണയം വെച്ചെന്ന് മേല്‍ശാന്തി പൊലീസിന് മൊഴി നല്‍കി.