മെസ്സി വരും ഒക്ടോബറിൽ; തീയതി അടുത്തയാഴ്ച പറയാമെന്ന് മന്ത്രി

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്‍റീനൻ ടീമും ഒക്ടോബറിൽ കേരളത്തിൽ കളിക്കാൻ വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മാധ്യമപ്രവർത്തകതോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസ്സിയുടെയും അർജന്റീനൻ ടീമിന്റെയും വരവ് അനിശ്ചിതത്വത്തിലായ വാർത്തകൾ പ്രചരിക്കുന്നതിടെയാണ് മന്ത്രിയുടെ പ്രതികരണം. സ്​പോൺസർമാർ അർജന്റീനൻ ടീമിന് കരാർ പ്രകാരം നൽകാനുള്ള പണം അടച്ചില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു.

സ്​പോൺസർ പണമടച്ചാൽ മറ്റു തടസ്സങ്ങളൊന്നുമില്ല. തീയതി അടക്കം വിശദാംശങ്ങൾ അടുത്തയാ​ഴ്ച പറയാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ അർജന്റീനയുമായി നല്ല ബന്ധത്തിൽ ആണ് സർക്കാർ ഉള്ളത്. അർജന്റീന ടീം വരും തടസ്സങ്ങളൊന്നുമില്ല. തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെ കുറിച്ച് ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *