മന്ത്രി ഗണേഷ് കുമാൻ്റെ സിനിമാ സ്റ്റെയിലുള്ള ശകാരവും പരിപാടി റദ്ദാക്കലും; സർക്കാരിന് തലവേദന ; എൽ.ഡി.എഫിൽ അതൃപ്തി

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ നടപടികളിൽ സർക്കാനും എൽ ഡി എഫിലും അതൃപ്തി. തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മന്തി ഗണേഷ് കുമാറിൻ്റെ സിനിമാ സ്റ്റെയിൽ ആക്ഷനുകൾ വലിയ വിവാദത്തിലായിരിക്കുകയാണ്. തലസ്ഥാനത്ത് കനകകുന്ന് കൊട്ടരത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തശേഷം മന്ത്രി അപ്രതീക്ഷിതമായി ഇടപെട്ട് പരിപാടി റദ്ദാക്കുകയായിരുന്നു. ഈ പരിപടി റദ്ദാക്കിയത് മന്ത്രിയുടെ ഔചിത്യമില്ലായ്മയാണെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥരും യൂണിയനുകളും ആരോപിച്ചു.
വി.കെ പ്രശാന്ത് എം എൽ എ പങ്കെടുത്ത ചടങ്ങ് തുടങ്ങിയ ശേഷമാണ് അപ്രതീക്ഷിതമായി മന്ത്രി ചടങ്ങ് റദ്ദാക്കിയതായി പ്രഖ്യപിച്ചത്. ഇത് എം എൽ എയെയും സംഘാടകരെയും ഞെട്ടിച്ചു. എം എൽ എ യോട് പോലും ആലോചിക്കാതെ മന്തി എടുത്ത ഈ തീരുമനത്തിൽ എം എൽ എയും അതൃപ്തനാണ്. അദ്ദേഹം സി പി എം നേതൃത്വത്തിന് മന്ത്രിയുടെ ഈ നിലപാടിനെതിരെ രേഖാമൂലം പരാതി നൽകിയായാണ് സൂചന. തലസ്ഥാനത്തെ എ എൽ എയും മുൻ ഗതാഗതവകുപ്പ് മന്ത്രിയുമായ ആൻ്റണിരാജു എം എൽ എ യും നിലവിലെ ഗതാഗത മന്ത്രിയും തമ്മിൽ സ്വരചേർച്ചയില്ലായ്മയുണ്ട്. അതേ തുടർന്നാണ് പരിപടികൾ തലാസ്ഥാന മണ്ഡലത്തിൽ നിന്ന് മാറ്റി വി.കെ പ്രശാന്ത് എം എൽ എ യുടെ മണ്ഡലത്തിൽ വച്ചത്. പ്രശാന്ത് സൽസ്വഭായായ എം എൽ എ ആയത്കൊണ്ടാണ് മന്ത്രിയുടെ ഈ അനൗസരത്തിലുള്ള ഇടപെടലിനെതിരെ പരസ്യമായി രംഗത്ത് വരാത്തത് എന്നാണ് സി പി എം വിലയിരുത്തൽ. മറ്റൊരു മണ്ഡലത്തിലായിരുന്നുങ്കിൽ സർക്കാരിന് ഇത് വലയ തലവേദന ആകുമായിരുന്നു വെന്നാണ് സി പി എം വിലയിരുന്നു. വകുപ്പിന് വിതരണം ചെയ്യേണ്ട വാഹനങ്ങൾ എന്ന് വിതണം നടത്തുമെന്നു പോലും അറിയാതെ തിരുവനന്തപുരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ് നൽകി മന്ത്രി പരിഹാസ്യനായി എന്ന് യൂണിയനുകൾ ആക്ഷേപിക്കുന്നു.
ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ സിനിമാ സ്റ്റൈൽ പരിശോധന. ബസിന്റെ മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. യാത്രക്കാര്‍ വെള്ളം കുടിച്ച് ഉപേക്ഷിച്ച കുപ്പികള്‍ നീക്കത്തതിന് ബസിലെ ജീവനക്കാരെ മന്ത്രി ശാസിക്കുകയും ചെയ്തു. കൊല്ലം ആയുരില്‍ വെച്ചാണ് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് ജീവനക്കാരെ പരസ്യമായി ശാസിച്ചത്. ഇതും സർക്കാരിന് വലിയ തിരിച്ചടിയായി എന്നാണ് കണക്കാക്കുന്നത്.