മിത്ത് വിവാദത്തില്‍ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരു മതവിശ്വാസത്തിനുമെതിരെ പറഞ്ഞിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയതാണ്. ഇത് ബോധപൂര്‍വം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ്. സ്പീക്കറുടെ പേര് നാഥുറാം ഗോഡ്സെ എന്നായിരുന്നെങ്കില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് ഇപ്പോള്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ സമരം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്‍ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. തുടര്‍ സമരരീതികള്‍ നാളത്തെ നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും എന്‍ എസ് എസ് നേതൃത്വം വ്യക്തമാക്കി. എ എന്‍ ഷംസീറിന്റെ പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍ എസ് എസ്. ഇന്നലെ മിത്ത് വിവാദത്തില്‍ നിലപാട് തിരുത്തി സി പി എം സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്റെ തിരുത്ത്.

 

Leave a Reply

Your email address will not be published. Required fields are marked *