സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ കാണുന്നു വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കും: മന്ത്രി റിയാസ്

തിരുവനന്തപുരം : റോഡിലെ കുഴികള്‍ എന്നത് കേരളം ഉണ്ടായ അന്ന് മുതലുള്ള പ്രശ്നമാണെന്നും അതിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതിന് എല്ലാവരും തയ്യാറാകേണ്ടതാണ്. സര്‍ക്കാര്‍ എല്ലാ നിലയിലും പ്രശ്നത്തില്‍ ഇടപെടുന്നുണ്ട് എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്. പൊതുമരാമത്ത് വകുപ്പ് അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. ക്രിയാത്മകമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും വരും. അത് സ്വാഭാവികമാണ്. ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാല്‍മതിയെന്നും മന്ത്രി പറഞ്ഞു.

എണ്‍പതുകളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ ഇറങ്ങിയിരുന്നു. അതില്‍ റോഡ് റോളര്‍ ഇപ്പൊ ശരിയാക്കിത്തരം എന്ന ഡയലോഗ് എല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതുപോലെതന്നെ എടുത്താല്‍മതി ഇതും. ജനങ്ങളുടെ താല്‍പര്യം കേരളത്തിന്റെ ദീര്‍ഘകാലത്തെ ഈ പ്രശ്നം പരിഹരിക്കപ്പെടണം എന്നുള്ളതാണ്. അത് തന്നെയാണ് പൊതുമരാമത്ത് വകുപ്പിന്റേയും അഭിപ്രായം. അതിനുവേണ്ടി പലനിലയിലുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *