അതിഥിതൊഴിലാളി ക്യാമ്പുകളിൽ ലഹരിവ്യാപനം കണ്ടെത്തിയാൽ നടപടി :മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ  ലഹരി വ്യാപന സാധ്യതകൾ വിലയിരുത്തുമെന്നും  കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട്  അതിഥി തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും  ഉറപ്പാക്കുമെന്നും  മന്ത്രി അറിയിച്ചു .

അതിഥി തൊഴിലാളികൾക്കായുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടി കവചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 ഇതിനായി സം സ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളിലും  അസിസ്റ്റന്റ് ലേബർ ഓഫീസർമാർ നിരന്തരം സന്ദർശനം നടത്തും. ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് എക്സൈസ് വകുപ്പുകളുമായി ചേർന്നു  കർശന നടപടികൾ സ്വീകരിക്കും. തൊഴിലാളികൾക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്നങ്ങൾക്കും  ലഹരി വിമുക്തിക്കും  ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.  കേരളത്തിന്റെ ഉൽപാദന  വിതരണ സേവന മേഖലകളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് അതിഥി തൊഴിലാളികൾ.  

 അതിഥി തൊഴിലാളികൾക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ്  സർക്കാർ നടപ്പാക്കുന്നത്.  എന്നാൽ   അവർക്കിടയിൽ  ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും  ലഹരി ഉപയോഗവും ഉണ്ടെന്നുള്ള  റിപ്പോർട്ടുകളെ  സർക്കാർ അതീവ ഗൗരവത്തോടെയാണ്  കാണുന്നതെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളികൾ ക്കിടയിലെ ലഹരി ഉപഭോഗവും വിനിമയവും  സംബന്ധിച്ച വിവരങ്ങൾ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഈ വിവരം പോലീസ് – എക്സൈസ് – ആരോഗ്യവകുപ്പ്  ഉദ്യോഗസ്ഥർക്ക് കൈമാറേണ്ടതും  നടപടി സ്വീകരിച്ച വിവരം ഉറപ്പാക്കേണ്ടതുമാണെന്നും അദ്ദേഹം  അറിയിച്ചു.

പ്രതി വർഷം ലക്ഷ കണക്കിന് ആളുകളുടെ മരണത്തിനു കാരണമാകുന്ന ലഹരി ഉപയോഗം  ശരീരികവും മാന സീകവുമായി ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം  വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക  ജീവിതത്തെ തകിടം മറി ക്കുമെന്നും  അദ്ദേഹം പറഞ്ഞു.    കുട്ടികളുടെ പഠനത്തിനും കുടുംബത്തിന്റെ സാമൂഹിക, സാമ്പത്തിക ഉയർച്ചക്കും ഉപയോഗിക്കാവുന്ന പണമാണ് സ്വന്തം മരണത്തിനു പോലും കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി മാറ്റിവെക്കുന്നതെന്നു മനസ്സിലാക്കി  അതിൽനിന്നും സ്വയം മോചിതരാവാനും മറ്റുള്ളവരെ  പിന്തിരിപ്പിക്കാനും ശ്രമിക്കണമെന്നും  ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എക്സ് സൈസ് പ്രി വെന്റീവ് ഓഫീസർ പുരുഷോത്തമൻ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് നടത്തി. അതിഥി ത്തൊഴിലാളികളുടെ ടെ കലാപരിപാടികളും നടന്നു.

കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ലേബർ കമ്മീഷണർ ഡോ കെ വാസുകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മേയർ  അഡ്വ. ടി ഒ മോഹനൻ മുഖ്യതിഥി ആയിരുന്നു. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,  തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, അസി. പോലീസ് കമ്മീഷണർ ടി പി രത്നകുമാർ , അസി എക്സൈസ് കമ്മീഷണർ രാഗേഷ് ,  അഡീ ലേബർ സെക്രട്ടറി ഡി ലാൽ,അഡീ. ലേബർ കമ്മീഷണർ കെ എം സുനിൽ , കേരള ബീഡി ആൻഡ് ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ പി സഹദേവൻ,കേരള കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വിവിധ തൊഴിലാളി സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ  സംബന്ധിച്ചു. ഉദ്‌ഘാടനത്തോ ടനുബന്ധിച്ചു നടന്ന ആയിരത്തോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത വിളംബര ജാഥ യുടെ ഫ്ലാഗ് ഓഫ്‌  ജില്ലാ ലേബർ ഓഫീസ് പരിസരത്ത് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി  നിർവഹിച്ചു.ജാഥ സാധു ഓഡിറ്റോറിയത്തിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *