മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായമൊരുക്കി മന്ത്രി വീണ ജോര്‍ജ്

കൊച്ചി: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സഹായഹസ്തവുമായി മന്ത്രി വീണാ ജോര്‍ജ്. പള്ളിക്കരയിലെ ഊത്തിക്കര തൊണ്ടിമൂലയില്‍ മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ മൂന്ന് കുട്ടികള്‍ക്കാണ് മന്ത്രിയുടെ സഹായം ലഭിച്ചത്.അഞ്ചും രണ്ടും ക്ലാസുകളിലായി പഠിക്കുന്ന കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ വീതം സഹായമായി ലഭിക്കും.
കുട്ടികളുടെ അമ്മ മലയാളിയും അച്ഛന്‍ അതിഥി തൊഴിലാളിയുമാണ്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികളെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കുട്ടികളുടെ അമ്മയുടെ മാതാപിതാക്കള്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി സാമ്പത്തിക സഹായം അനുവദിച്ചത്.