മിഴിവ് 2022 :   പുരസ്‌കാര വിതരണം നടത്തി

തിരുവനന്തപുരം :ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മിഴിവ് 2022 സംസ്ഥാനതല ഓണ്‍ലൈന്‍ വീഡിയോ മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്‌കാര വിതരണം നടത്തി. തിരുവനന്തപുരം പി ആര്‍ ചേമ്പറില്‍ നടന്ന ചടങ്ങില്‍ വകുപ്പ് ഡയറക് ടര്‍ ജാഫര്‍ മാലിക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡീഷണല്‍ ഡയറക് ടര്‍ കെ അബ്ദുല്‍ റഷീദ്, ഡെപ്യൂട്ടി ഡയറക് ടര്‍ എസ് ആര്‍ പ്രവീണ്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് സ്വദേശിനി ശ്രുതി ശ്രീശാന്ത് ഒന്നാം സ്ഥാനവും തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാര്‍ ടി പി, ആലപ്പുഴി സ്വദേശി ഗിരീഷ് കെ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകി

Leave a Reply

Your email address will not be published. Required fields are marked *