ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി: എം കെ രാഘവന് എം പി

സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്ന് എം കെ രാഘവന് എം പി. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നുണ്ടോ എന്ന് സംശയിക്കുന്നു. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ആരും തയ്യാറല്ല. പറഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ശങ്കരന്റെ പേരിലുള്ള പുരസ്കാരം കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം കെ രാഘവന്റെ പരാമര്‍ശം.
വി എം സുധീരനെ പോലെയുളളവരെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും എം കെ രാഘവന് ആവശ്യപ്പെട്ടു