കോഴിക്കോട് : നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിവര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കെ.കെ രമ എംഎല്‍എ. ഇതോടെ സിപിഎമ്മുമായി പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് കെകെ രമ. പിന്നാലെ കെകെ രമയ്ക്ക് കത്തിലൂടെ വധഭീഷണിയും എത്തി.
നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് കത്തിലെ ഭീഷണി. ഏപ്രില്‍ 20 നുള്ളില്‍ പരാതി പിന്‍വലിക്കണമെന്ന് ഭീഷണി.
ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം.
എടീ രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ?
കൈയ്യൊടിഞ്ഞു, കാലൊടിഞ്ഞു, എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ച് പറ്റാന്‍ നോക്കുകയാണ് അല്ലേ?
നിനക്കുള്ള അവസാനത്തെ താക്കീതാണ്…. കേസ് പിന്‍വലിച്ച് മാപ്പ് പറയുക.
അടുത്ത മാസം 20ാം തീയ്യതിക്കുള്ളില്‍ ഒരു തീരുമാനം ഞങ്ങള്‍ നടപ്പിലാക്കും’
കെ.കെ. രമ എം.എല്‍.എക്ക് ലഭിച്ച വധ ഭീഷണിക്കത്തിലെ വാക്കുകളാണിത്.
നേരത്തെയും രമയ്ക്ക് വധ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘര്‍ഷത്തില്‍ കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു.
പരിക്ക് വ്യാജമാണെന്ന രീതിയില്‍ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങള്‍ അടക്കം ഉപയോഗിച്ച് സൈബര്‍ ആക്രമണവും നടന്നിരുന്നു. സച്ചിന് ദേവ് എംഎല്‍എക്കെതിരെ കെ.കെ. രമ എം.എല്‍.എ പരാതി നല്‍കിയിട്ടും സൈബര്‍ പൊലീസ് ഒന്നും ചെയ്തിരുന്നില്ല.
സച്ചിന് അടക്കം സൈബര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ അപകീര്‍ത്തി കേസ് കൊടുക്കാനാണ് രമയുടെ തീരുമാനം.