ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിട്ടും ഗാന്ധിജി വധിക്കപ്പെട്ടത് എങ്ങനെയെന്ന് എം എം മണി

തിരുവനന്തപുരം: ഗാന്ധി വധവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശിച്ച് എം എം മണി എംഎൽഎ. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുളള കോൺഗ്രസുകാർ വിചാരിച്ചുവെന്ന് മണി ആരോപിച്ചു. കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം കിട്ടിയപ്പോൾ ഗാന്ധിജി ഒരു അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ. അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും ഗാന്ധിജിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി കെ മുരളി എംഎൽഎ ഉൾപ്പെടെയുളളവർ വേദിയിലിരിക്കെയാണ് എംഎം മണിയുടെ അഭിപ്രായ പ്രകടനം.