ഗവര്‍ണര്‍ക്കെതിരെ അസഭ്യപരാമര്‍ശവുമായി എംഎം മണി

ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമര്‍ശവുമായി ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി. ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണ്ണര്‍ നാറിയാണെന്നാണ് എം എം മണിയുടെ അധിക്ഷേപ വാക്കുകള്‍. ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവര്‍ണര്‍ക്ക് വ്യാപാരികള്‍ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എംഎം മണി ആക്ഷേപിച്ചു. ഗവര്‍ണറെ ക്ഷണിച്ച തീരുമാനം വ്യാപാരി വ്യവസായികള്‍ പിന്‍വലിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവന്‍ മാര്‍ച്ച് നിലനില്‍ക്കെ ഗവര്‍ണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു എംഎം മണിയുടെ വിമര്‍ശനം.

 

Leave a Reply

Your email address will not be published. Required fields are marked *