സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണം : എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിച്ച് തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്‍മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു.
സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന വിധത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെ അദ്ദേഹം ഇരിക്കുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന് തെളിച്ചമില്ലെന്നും ഷംസീര്‍ പരിഹസിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്‌ബോള്‍ എന്തൊക്കെയായിരുന്നു ബഹളം- ഷംസീര്‍ ആരാഞ്ഞു. എ.എന്‍. ഷംസീറിന്റെ പ്രധാന പരാമര്‍ശങ്ങള്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പ്രൊപ്പഗാന്‍ഡയ്ക്ക് രണ്ടുപാര്‍ട്ടുണ്ട്. ഒന്ന്: സ്വര്‍ണക്കടത്ത് കേസ്. സ്വര്‍ണക്കടത്ത് കേസ് ചിത്രം സിനിമ പോലെയാണ്. ഒരു കൊല്ലം ഓടി. പക്ഷേ അതിന്റെ പ്രൊഡക്ഷനില്‍ കെ.പി.സി.സിക്ക് നഷ്ടമാണ്. ഒരു കൊല്ലം ഓടിയിട്ടും സാമ്ബത്തിക നഷ്ടം. രണ്ടുതിരഞ്ഞെടുപ്പില്‍ തോറ്റു. സീറ്റിന്റെ എണ്ണം കുറഞ്ഞു. ഇതാണ് സ്വര്‍ണക്കടത്ത് ഒന്നാം പാര്‍ട്ട്.

സെക്കന്‍ഡ് പാര്‍ട്ട്: ഒരു സ്ത്രീ ആരോപണം ഉന്നയിക്കുന്നു. യുഡിഎഫ് ഏറ്റുചോദിക്കുന്നു.ആരാണ് ഫൈസല്‍ ഫരീദ് എന്ന് യുഡിഎഫിന് അറിയേണ്ടേ? കോണ്‍സുലേറ്റ് ജനറലിനെ കുറിച്ച് അറിയേണ്ടേ?ഇ.ഡി. അന്വേഷണം നിര്‍ത്തിയതിനെ കുറിച്ച് യുഡിഎഫിന് അറിയേണ്ടേ?
വി മുരളീധരന്റെ പങ്കിനെ കുറിച്ച് അറിയേണ്ടേ?
എച്ച്.ആര്‍.ഡി.എസിനും സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനും രൂക്ഷവിമര്‍ശനം.സ്വര്‍ണക്കടത്തിനെ കുറിച്ച് ഒരു ഇസ്ലാമോഫോബിയ ഉണ്ട്. ആദ്യം ഖുറാന്‍, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണിച്ചെമ്ബ്. ഇത് ആസൂത്രിതമാണ്. ലോകത്താകെ പ്രചരിപ്പിക്കുന്ന ഇസ്ലാമോഫോബിയുടെ പ്രചാരകരായി യു.ഡി.എഫ്. മാറുന്നു. കോണ്‍ഗ്രസിന് അറിയുന്ന ഏക ഗാന്ധി രാഹുല്‍ ഗാന്ധിയാണ്. നിങ്ങള്‍ക്ക് മഹാത്മാ ഗാന്ധിയെ അറിഞ്ഞുകൂടാ.
സതീശന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടുപഠിക്കണം. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടണം. എന്തും ഏതും വിളിച്ചു പറയരുത്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്നുവിളിക്കുന്നത് ശരിയാണോ?
ഇ.ഡി. കേരളത്തിലെത്തുമ്പോള്‍ നല്ലതാണ്. കേന്ദ്രത്തിലെത്തുമ്പോള്‍ മോശം. എന്താണ് അങ്ങനെ?
സതീശന്‍ ഷാഫി പറമ്പിലിനെ നമ്പരുത്. അദ്ദേഹം ഉമ്മന്‍ ചാണ്ടിയുടെ പ്രധാനപ്പെട്ട ആളായിരുന്നു. അദ്ദേഹത്തിന് അല്‍പം ക്ഷീണം വന്നപ്പോള്‍ ഇപ്പോള്‍ സതീശന്‍ ഫാന്‍ ക്ലബ്ബിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *