തിരുവനന്തപുരം:കേന്ദ്ര വിഹിതം തരാതെയും കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചും സംസ്ഥാനത്തെ മോദി സര്‍ക്കാര്‍ വെല്ലുവിളിക്കുന്നുവെന്ന് എന്‍.സി.പി (എസ്) ദേശീയ സെക്രട്ടറി അഡ്വ. ആര്‍. സതീഷ് കുമാര്‍.
എല്‍.ഡി.എഫ് കണ്ണമ്മൂല മേഖല ഐക്യദാര്‍ഢ്യ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളോട് കാണിക്കുന്ന ഇരട്ടത്താപ്പുനയം മാറ്റുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. വിലക്കയറ്റം നിയന്ത്രിക്കുവാനും, സംസ്ഥാനത്തെ വികസന പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.