മോദിയുടെ നീക്കം ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: വേണുഗോപാല്‍

ഏക സിവില്‍ കോഡുമായി (യുസിസി) ബന്ധപ്പെട്ട് എന്ത് നിലപാട് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക വ്യക്തി നിയമം ചര്‍ച്ചയാക്കുന്നത് മണിപ്പൂര്‍ അടക്കമുള്ള ദേശീയ വിഷയങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണ്. ബിജെപി കര്‍ണാടകയില്‍ പയറ്റിയ തന്ത്രം മധ്യപ്രദേശിലും പയറ്റുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
2 നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നയിക്കുന്നതെങ്ങനെയെന്നു കഴിഞ്ഞദിവസം ബിജെപി പരിപാടിയില്‍ ചോദിച്ച മോദി, യുസിസി നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനാണു മോദിയുടെ ശ്രമമെന്നു പ്രതിപക്ഷം ആരോപിച്ചു. ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് മോദിയുടേതെന്ന് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ കുറ്റപ്പെടുത്തി.