ദാ​ദാ​ ​സാ​ഹേ​ബ് ​ഫാ​ൽ​ക്കെ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​മോ​ഹ​ൻ​ലാ​ലി​ന്’ ത​ല​സ്ഥാ​ന​ത്ത് ​വ​ൻ​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കു​മെ​ന്ന്; ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം.​ ​ദാ​ദാ​ ​സാ​ഹേ​ബ് ​ഫാ​ൽ​ക്കെ​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​മോ​ഹ​ൻ​ലാ​ലി​ന് ​കേ​ര​ള​ത്തി​ന്റ​ ​അ​ഭി​ന​ന്ദ​ന​വും​ ​ആ​ദ​ര​വും​ ​ന​ൽ​കാ​ൻ​ ​ത​ല​സ്ഥാ​ന​ത്ത് ​വ​ൻ​ ​സ്വീ​ക​ര​ണം​ ​ഒ​രു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ പറഞ്ഞു.​ ​മോ​ഹ​ൻ​ലാ​ലി​ന് ​ല​ഭി​ച്ച​ ​പു​ര​സ്കാ​രം​ ​കേ​ര​ള​ത്തി​നു​ ​ല​ഭി​ച്ച​ ​ബ​ഹു​മ​തി​യാ​ണ്.​ മ​ല​യാ​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​ണ്.​ ​ സ്വീ​ക​ര​ണ​ ​തീ​യ​തി​ ​മോ​ഹ​ൻ​ലാ​ലി​ന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ​ ​സൗ​ക​ര്യം​ ​കൂ​ടി​ ​നോ​ക്കി​യാ​കും​ ​നി​ശ്ച​യി​ക്കു​കയെന്നും സജി ചെറിയാൻ അറിയിച്ചു. കൗ​മു​ദി​ ​ടി​വി​യി​ലെ​ ​പ്ര​തി​വാ​ര​ ​അ​ഭി​മു​ഖ​ ​പ​രി​പാ​ടി​യാ​യ​ ​സ്ട്രെ​യി​റ്റ് ​ലൈ​നി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

അ​ന്ത​രി​ച്ച​ ​വി​ഖ്യാ​ത​ ​ച​ല​ച്ചി​ത്ര​കാ​ര​ൻ​ ​ഷാ​ജി.​എ​ൻ.​ക​രു​ണി​ന് ​ത​ല​സ്ഥാ​ന​ത്ത് ഉ​ചി​ത​മാ​യ​ ​സ്മാ​ര​കം​ ​ഒ​രു​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​കേ​ര​ള​ത്തി​ന്റെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്റെ​ ​ശി​ൽ​പ്പി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ​ ​ഷാ​ജി​യു​ടെ​ ​ഓ​ർ​മ്മ​ ​നി​ല​നി​ർ​ത്തു​ന്ന​വി​ധം​ ​അ​വാ​ർ​ഡ് ​ഏ​ർ​പ്പെ​ടു​ത്താ​നും​ ​സാം​സ്ക്കാ​രി​ക​ ​വ​കു​പ്പ് ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ​ ​തീ​രു​മാ​നം​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്ത് ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കും.​ ​മ​ല​യാ​ള​ ​സി​നി​മ​യ്ക്കും​ ​സി​നി​മ​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്കും​ ​ഷാ​ജി​ ​ന​ൽ​കി​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ഒ​രി​ക്ക​ലും​ ​വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​പ​റ​ഞ്ഞു.