മോൺസൺ മാവുങ്കൽ തട്ടിപ്പ്: മോഹൻലാലിനെ ഇ ഡി ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തുതട്ടിപ്പ് പ്രതി മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ നടന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി. കൊച്ചിമേഖലാ ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോഹന്‍ലാലിന് നോട്ടീസ് അയച്ചു. എഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയുടെയും പുതിയ ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലുമാണ് മോഹന്‍ലാല്‍. അതിനാല്‍ അടുത്തയാഴ്ച ഇ ഡി ഓഫീസില്‍ ഹാജരായേക്കും.
മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു സിനിമാനടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.