സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിഞ്ഞ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. 12-ാം തീയതി യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രികനാണ് രോഗം.രോഗിയുടെ മാതാപിതാക്കള്‍, ടാക്സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലക്ഷണം ചിക്കന്‍ പോക്സിനു സമാനമാണെന്നും സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
രോഗി ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാര്‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു. ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.