വീണാ വിജയനെതിരായ മാസപ്പടി വിവാദം, അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സിന് പരാതി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്ന ആദായ നികുതി വകുപ്പ് കണ്ടെത്തലില്‍ അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.

മുഖ്യമന്ത്രിയെന്ന പദവിയുടെ തണലിലാണോ മാസപ്പടി വാങ്ങിയതെന്ന് പരിശോധിക്കണം. കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനി പണം നല്‍കിയ രാഷ്ടീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. പരാതിയുടെ പകര്‍പ്പ് ഗവര്‍ണര്‍ക്കും അയച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *