തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗികവാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ പിഴ. മുന്‍സീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ് പിഴ. 500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
കോട്ടയം മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വെച്ച് 2023 ഡിസംബർ 12-ന് നാലു മണിയോടെയാണ് കാർ ക്യാമറയിൽ കുടുങ്ങിയത്. നവകേരള സദസിനിടെയാണ് സംഭവം.
പിഴയിടുമ്പോൾ മുഖ്യമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല. നവകേരളസദസ്സിന്റെ ഭാഗമായി പ്രത്യേക ബസിലായിരുന്നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്നത്. പിഴത്തുക ഇതുവരെ അടച്ചിട്ടില്ലെന്നാണ് വിവരം.