മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീം കോടതി;
സുരക്ഷയുടെ ചെലവ് മുകേഷ് അംബാനി വഹിക്കണം.

മുകേഷ് അംബാനിക്കും കുടുംബത്തിനും രാജ്യത്തിനകത്തും പുറത്തും ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. സുരക്ഷയുടെ ചെലവ് മുകേഷ് അംബാനി വഹിക്കണം. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും മഹാരാഷ്ട്ര സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, അഹ്‌സനുദ്ധീന്‍ അമാനുല്ല എന്നിവരുടെ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.