ഗണപതി മിത്താണെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ തിരുത്തിയെങ്കില്‍ നല്ല കാര്യമാണെന്നും വി.ഡി.സതീശന്‍

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കൂടി തെറ്റുതിരുത്തിയാല്‍ നന്നായി. വര്‍ഗീയവാദികള്‍ക്കു ആയുധം കൊടുക്കുകയാണു സിപിഎം ചെയ്തത്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ ഇതു കെട്ടടങ്ങട്ടെ എന്നാണു കോണ്‍ഗ്രസ് കരുതിയത്. ഷംസീര്‍ മാപ്പു പറയണമെന്നു പോലും പറഞ്ഞിട്ടില്ല. തിരുത്തണമെന്നാണു പറഞ്ഞത്. വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുതെന്നും സതീശന്‍ വിശദീകരിച്ചു
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍, എസ്എന്‍സി ലാവ്‌ലിന്‍ ഇവയിലൊക്കെ ബിജെപിയുമായി ഒത്തുതീര്‍പ്പിലെത്തിയതു സിപിഎമ്മാണ്. കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളെ പ്രതികളാക്കാതിരുന്നത് സിപിഎമ്മാണ്. വിചാരധാരയെ വിമര്‍ശിച്ചതിന് ആര്‍എസ്എസ് എനിക്കെതിരെ കണ്ണൂരില്‍ കേസ് കൊടുത്തിരിക്കുകയാണ്. സ്പീക്കറുടെ കൈ വെട്ടും എന്നുപറഞ്ഞ ബിജെപി നേതാവിനെതിരെ കേസെടുത്തില്ല, ധൈര്യമുണ്ടായോ. ഇപ്പഴുണ്ടാക്കിയ വിവാദം തന്നെ ബിജെപിയും സിപിഎമ്മും ചേര്‍ന്നുള്ള ഗൂഢാലോചന ആണോയെന്നു സംശയിച്ചാല്‍ കുറ്റപ്പെടുത്താന്‍ പറ്റില്ല. രണ്ടുപേരും വര്‍ഗീയധ്രുവീകരണത്തിന് ആഗ്രഹിക്കുന്നു എന്ന് വി.ഡി.സതീശന്‍ പറഞ്ഞു.